വടക്കേക്കാട്: വഖഫ് ഭേദഗതി ബില്ലിനെതിരെ ഏപ്രിൽ 24ന് സംയുക്ത മഹല്ല് കോർഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ റാലി വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടകസമിതി യോഗം ചേർന്നു. വൈകീട്ട് 4 മണിക്ക് വന്നേരി പാലസ് ഗ്രൗണ്ടിൽ നിന്ന് റാലി ആരംഭിച്ചു വടക്കേകാട് ടി.എം.കെ റീജൻസിയിൽ സമാപിക്കും. വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം മേഖലയിലെ മുപ്പത്തോളം മഹല്ലുകൾ ഉൾപ്പെട്ട സംയുക്ത മഹല്ല് കോർഡിനേഷൻ കമ്മിറ്റികളുടെ യോഗമാണ് വടക്കേകാട് എംആൻ്റ്ടിയിൽ വെച്ച് നടത്തിയത്. പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ സുന്നി മഹല്ല് കോർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി അറക്കൽ അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞു. ചെയർമാൻ മൂത്തേടത്ത് മുഹമ്മദ് ആദ്യക്ഷത വഹിച്ചു.
ട്രഷറർ പറയങ്ങാട്ടിൽ കുഞ്ഞിമൊയ്‌ദു, കുന്നുംകാട്ടിൽ അബൂബക്കർ, ഹുസൈൻ കൊച്ചന്നൂർ, ഫൈസൽ കുഴിങ്ങര, റസാഖ് കൊച്ചന്നൂർ, ഫാറൂഖ് പരൂർ, മുഹമ്മദലി വടക്കേകാട്, യൂസഫ് അവിയൂർ, മുഹമ്മദലി പറയങ്ങാട്, കേണൽ മരക്കാർ,അബ്ദുൾ ജലീൽ, അഷറഫ് ഹാജി, ഡോക്ടർ അബ്ദുൾ റസാഖ് തുടങ്ങിയവർ സംസാരിച്ചു. വളണ്ടിയർ ക്യാപ്റ്റൻ അസീസ് പരൂർ നന്ദിയും പറഞ്ഞു.