ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിൽ പ്ലാസ്റ്റിക് കളക്ഷൻ ബൂത്ത് സ്ഥാപിച്ചു. പള്ളിയും പരിസരവും പ്ലാസ്റ്റിക് വിമുക്ത ഹരിത സൗഹൃദ ഇടമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ബൂത്ത് സ്ഥാപിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പിന്നീട് തരം തിരിച്ചു ഹരിതകർമ്മ സേനയെ ഏൽപ്പിക്കും. വികാരി ഫാദർ സെബി ചിറ്റാട്ടുകര ഉദ്ഘാടനം ചെയ്തു.ട്രസ്റ്റിമാരായ ബാബു ആന്റണി ചിരിയങ്കണ്ടത്, ആന്റോ എൽ പുത്തൂർ, ജിഷോ എസ് പുത്തൂർ എന്നിവർ സംസാരിച്ചു.