ചാവക്കാട്: സൗദി അറേബ്യയിലെ കേളി സാംസ്കാരിക സംഘടനയുടെ പ്രവർത്തകനായിരുന്ന റിയാസിന്റെ ചികിത്സക്കായി റിയാദിലെ കേളി സാംസ്കാരിക സംഘടന സ്വരൂപിച്ച ചികിത്സ ഫണ്ട് സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി സഖാവ് കെ വി അബ്ദുൽ ഖാദർ കൈമാറി. ചടങ്ങിൽ സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എം.ആർ രാധാകൃഷ്ണൻ, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്, കൗൺസിലർ ഉമ്മു റഹ്മത്ത്, ലോക്കൽ കമ്മിറ്റി അംഗം എം.എ ബഷീർ, ബ്രാഞ്ച് സെക്രട്ടറി ടി.എം ശിഹാബ് കേളി പ്രവർത്തകരായ കെ.എം മുഹമ്മദ് ശരീഫ്, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.