ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും മരുന്നിന്റെയും കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സുപ്രണ്ട് ഡോ. ഷാജ് കുമാറിന് എസ്.ഡി.പി.ഐ വേദനം നൽകി. ഡോക്ടർമാരുടെ അഭാവവും ആവശ്യമായ മരുന്ന് ലഭിക്കാത്തതും മൂലം ആശുപത്രിയിൽ എത്തുന്നവർക്ക് നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണെന്ന് നിവേദനത്തിൽ പറയുന്നു. സാമൂഹിക പ്രവർത്തകരും, പൊതു ജനങ്ങളും ഈ കാര്യം ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ സമര പരിപാടികൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും മുനിസിപ്പൽ ഭാരവാഹികൾ അറിയിച്ചു. മുനിസിപ്പൽ പ്രസിഡന്റ് ഫാമിസ് അബൂബക്കർ, സെക്രട്ടറി ഹാരിസ്, ട്രഷറർ ദിലീപ്, മുജീബ് പുത്തൻ കടപ്പുറം എന്നിവരാണ് നിവേദനം നൽകിയത്.