ഗുരുവായൂർ: സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം 700 രൂപയായി വർദ്ധിപ്പിക്കുക, ആശാ വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, വിരമിക്കല്‍ ആനുകൂല്യം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്തയച്ചത്. തൈക്കാട് പോസ്റ്റ് ഓഫീസില്‍ മുന്നില്‍ നടന്ന കാമ്പയിന് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് സതീഷ് വിജയന്‍, മണലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഇക്ബാല്‍ കേച്ചേരി, ഗുരുവായൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പോളി ഫ്രാന്‍സിസ്, സെക്രട്ടറി ജോണ്‍സണ്‍ പാലുവായ് എന്നിവര്‍ നേതൃത്വം നല്‍കി.