പുന്നയൂർ: തെക്കേ പുന്നയൂർ തങ്ങൾ ഭവൻ ആയൂർ സൈനും എടക്കഴിയൂർ ദിൽക്കി ആവാസ് ഓർക്കസ്ട്രയും സംയുക്തമായി നടത്തിയ നാട്ടോൽസവം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുൻ എം.എൽ.എ പി.ടി കുഞ്ഞുമുഹമ്മദ് ഉത്ഘാടനം ചെയ്തു. തെക്കേ പുന്നയൂർ തങ്ങൾ ഭവൻ ആയൂർ സൈൻ അങ്കണത്തിൽ നടന്ന നാട്ടോത്സവത്തിൽ ഒപ്പന, കോൽക്കളി, കൈകൊട്ടിക്കളി, ദഫ്മുട്ട്, ക്ലാസിക്കൽ ആൻഡ് സിനിമാറ്റിക് ഡാൻസ് എന്നിവ ഉണ്ടായിരുന്നു. കലാമണ്ഡലം സിന്ധുവും 15 പരം കലാകാരികളും, ചിറ്റാറയിൽ ഫാമിലി മാറഞ്ചേരി കലാകാരികളും സ്റ്റേജ് പരിപാടികൾക്ക് നേതൃത്വം നൽകി. ഇതിനോടൊപ്പം തങ്ങൾ ഭവൻ ആയുർ സൈൻ കുടുംബ കൂട്ടായ്മയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി തങ്ങൾ ഭവൻ അങ്കണമരങ്ങളിൽ ഉണ്ടായ കൊതിയൂറുന്ന വൈവിധ്യങ്ങളുടെ മാംഗോ ഫെസ്റ്റ് സാമൂഹ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. 25 പരം നാടൻ മാങ്ങകൾ തിന്ന് ആസ്വദിക്കുവാനുള്ള അസുലഭ അവസരവും സംഘാടകർ ഒരുക്കിയിരുന്നു. വൈകിട്ട് 4 മണി മുതൽ ആരംഭിച്ച പരിപാടിയിൽ നാട്ടിലെ കർഷകരെയും കലാകാരന്മാരെയും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസ കുട്ടി വലിയകത്ത്, പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ തുടങ്ങിയവരും ചേർന്ന് ആദരിക്കുകയും പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉത്ഘാടനവും നടത്തി. പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ, വാർഡ് മെമ്പർ ഷൈബ ദിനേശൻ, പൊതുപ്രവർത്തകരായ ഒ അബ്ദുറഹ്മാൻ കുട്ടി, കെ വി മുഹമ്മദുണ്ണി, മുഹമ്മദ് കുട്ടി കുന്നച്ചംവീട്ടിൽ, അഭയം മൈമൂന തുടങ്ങിയവർ പങ്കെടുത്തു. തങ്ങൾ ഭവൻ ആയുർ സൈൻ ഡയറക്ടർ ഫൈസൽ തങ്ങൾ സ്വാഗതവും ദിൽക്കി ആവാസ് ഓർക്കസ്ട്ര പ്രസിഡണ്ട് അഷറഫ് അലി അധ്യക്ഷത വഹിച്ചു. ട്രഷറർ ഷബീർ കലയിൽ, മുൻ പ്രസിഡണ്ട് മോണോ ആരിഫ് തുടങ്ങിയവരും മറ്റു ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.