ഗുരുവായൂർ: കോട്ടപ്പടിയിൽ ബൈക്ക് അപടകത്തിൽ യുവാവ് മരിച്ചു. മുതുവട്ടൂർ കൂവപ്പാട്ട് സുബിനാ(45)ണ് മരിച്ചത്. ഇന്നലെ രാത്രി 11.45 ന് കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറിന് സമീപമാണ് അപകടം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടപ്പടി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ഇയാളെ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും രക്ഷിക്കാനായില്ല.