Tuesday, April 15, 2025

തിരുവെങ്കിടം നായർ സമാജം വിഷു ആഘോഷ സന്തോഷ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ: തിരുവെങ്കിടം നായർ സമാജത്തിന്റെ നേതൃത്വത്തിൽ വിഷു ആഘോഷ സന്തോഷ സദസ്സ് സംഘടിപ്പിച്ചു. കണി വിഭവങ്ങളും കാർഷിക ഉൽപ്പന്നങ്ങളും  കൊന്ന പൂവും അലങ്കരിച്ച് സമാജം ഹാളിൽ ചേർന്ന സദസ്സ് തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി സെക്രട്ടറി പ്രഭാകരൻ മണ്ണൂർ ഉൽഘാടനം ചെയ്തു. സമാജം പ്രസിഡണ്ട് ബാലൻവാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. ഇരുനൂറോളം കുടുംബാംഗങ്ങൾക്ക് വിഷു ചിത്ര കാർഡും 101 രൂപയുമടങ്ങിയ വിഷു കൈനീട്ട സമ്മാന വിതരണവും  സ്നേഹവിരുന്നും നടന്നു. ഖജനാജി എ.സുകുമാരൻ നായർ വിഷു സന്ദേശം നൽകി. രാജു കൂടത്തിങ്കൽ, പ്രദീപ് നെടിയേടത്ത്,സുരേന്ദ്രൻ മൂത്തേടത്ത്, രാധാകൃഷ്ണൻ മനയത്ത്,അർച്ചന രമേശ്, പി.കെ. വേണുഗോപാൽ,രാജഗോപാർ ജയന്തി ശിവകുമാർ,ഷൈലജ ദേവൻ, ശിവൻ കണിച്ചാടത്ത് എന്നിവർ വിശേഷങ്ങൾ പകർന്ന് സംസാരിച്ചു. രമേശ് മനയത്ത്, കെ വിശ്വനാഥൻ. ശങ്കരനാരായണൻ നെന്മിനി, സുമേഷ് കാരാമയിൽ, പി.ശങ്കരൻകുട്ടി, കമല കൃഷ്ണൻ, കുമാരി ചന്ദ്രൻ ,രമകുട്ടം പറമ്പത്ത്, സരസ്വതി വെട്ടത്ത് , ശ്രീദേവി മുലപ്പിള്ളി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments