ഗുരുവായൂർ: കണ്ണൻ്റെ തിരുമുന്നിൽ വിഷുദിനത്തിൽ ആയിരങ്ങൾക്ക് വിഷുകൈനീട്ടം നൽകി ഗുരുവായൂർ ക്ഷേത്രപാരമ്പര്യ -പുരാതന നായർ തറവാട്ട് കൂട്ടായ്മ. ഗുരുവായൂർ ക്ഷേത്രനടയിൽ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എഴുത്തുകാരൻ ഷാജു പുതൂരിന് നൽകി ഉദ്ഘാടനം ചെയ്തു. ഗുരുവായൂരപ്പൻ്റെ കമനീയ ചിത്രവും വിഷു ആശംസകൾ അടങ്ങിയകാർഡും 5 രൂപയുടെ നാണയവുമടങ്ങിയ വിഷു കൈനീട്ടകിറ്റ് പ്രാർത്ഥനാപൂർവം വിതരണം ചെയ്തു.കൂട്ടായ്മ കോ-ഓഡിനേറ്റർ രവി ചങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ കല്ലാറ്റ് വിഷുവിശേഷ പ്രാധാന്യങ്ങൾ പങ്ക് വെച്ചു.ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. ശ്രീധരൻ മാമ്പുഴ, നിർമ്മല നായ്ക്കത്ത്, രവീന്ദ്രൻ വട്ടരങ്ങത്ത്, വി.ബാലകൃഷ്ണൻ നായർ, എം.ശ്രീ നാരായണൻ, മുരളി മുള്ളത്ത്, ശശികുമാർ കൊടമന, ഹരിദാസ് മാമ്പുഴ, സരളമുള്ളത്ത് എന്നിവർ സംസാരിച്ചു.