ചാവക്കാട്: മണത്തല അയിനിപുള്ളിയിൽ കെ.എസ്.ആർ.ടി.സി ബസ്സും എസ്കവേറ്ററും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. ബസിലുണ്ടായിരുന്ന യാത്രക്കാരിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. പുതു പൊന്നാനിയിൽ നിന്നും ഗുരുവായൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസും എസ്കവേറ്ററും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.