Sunday, April 13, 2025

അകലാട് മർക്കസു സഖാഫി സുന്നിയ്യ മദ്രസയിൽ ഫത്ഹ് മുബാറക് സംഘടിപ്പിച്ചു

പുന്നയൂർ: അകലാട് മർക്കസു സഖാഫി സുന്നിയ്യ മദ്രസയിൽ ഫത്ഹ് മുബാറക്കും പാരന്റിങ് ക്ലാസും ലഹരി വിരുദ്ധ ബോധവൽക്കരണവും സംഘടിപ്പിച്ചു. സയ്യിദ് ഫസൽ നഈമി അൽ ജിഫ്രിരി വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. അലിഫ് എന്ന അക്ഷരം അദ്ദേഹം വിദ്യാർത്ഥികൾക്ക് കുറിച്ച് നൽകി. ഹംസ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം റിഷാദ് സഖാഫി പരൂർ പ്രഭാഷണം നടത്തി. പൊതു പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കിയ മിഹ്റ സാഈദ്, ഉസ്താദ് ഷമീർ സുഹ് രി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. റഫീഖ് അഹ്സനി പ്രാർത്ഥനക്ക് നേതൃത്വം നൽകി ഷമീർ സുഹ് രി, കബീർ അകലാട്, എ.പി അബൂബക്കർ, അബൂബക്കർ മുസ്ലിയാർ, ലത്തീഫ്, സിംസാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.വി മുഹമ്മദ് ഷാഫി സ്വാഗതവും അബു താഹിർ അഹ്സനി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments