ചാവക്കാട്: തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ഭക്തിസാന്ദ്രമായി ആഘോഷിച്ചു. രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായി. പഴക്കുല സമർപ്പിക്കൽ, വടമാല, നാരങ്ങമാല, പുഷ്പ്പാഞ്ജലി, നാമജപം എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി രഞ്ജിത്ത് ശാന്തി പൂജാദി കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. റിട്ടയേർഡ് ആർമി കളത്തിൽ ശ്രീധരൻ മകൾ സുജാത സജീവൻ ഹനുമാൻ സ്വാമിക്ക് ഗദ വഴിപാടായി സമർപ്പിച്ചു. തുടർന്ന് പ്രസാദ വിതരണം ഉണ്ടായി. ക്ഷേത്രം കോമരം ജനീഷ് താമരത്ത്, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ഇ.എ രവീന്ദ്രൻ, സുധീർ രവീന്ദ്രൻ, മോഹനൻ കളത്തിൽ, കെ.കെ സതീന്ദ്രൻ, ഗോപി കളത്തിൽ, കെ.കെ.ഭരതൻ തുടങ്ങിയവർ നേതൃത്വം നൽകി.