പുന്നയൂർക്കുളം: തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസനം സ്തംഭിപ്പിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകൽ സമരം. മുതിർന്ന കോൺഗ്രസ് നേതാവ് പി ഗോപാലൻ സമരം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ഹാറൂൺ റഷീദ് മുഖ്യപ്രഭാഷണം നടത്തി. പുന്നൂക്കാവ് സെന്ററിൽ നടന്ന പരിപാടിയിൽ യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എ.കെ മൊയ്‌തുണ്ണി അധ്യക്ഷത വഹിച്ചു. കൺവീനർ പി.പി ബാബു, ഡി.സി.സി സെക്രട്ടറി എ.എം അലാവുദ്ധീൻ, നേതാക്കളായ മന്ദലാംകുന്ന് മുഹമ്മദുണ്ണി, അബൂബകർ കുന്ദംകാടൻ, എൻ.ആർ ഗഫൂർ, പി രാജൻ, മൂസ ആലത്തയിൽ, കെ.എച്ച് ആബിദ്, മുത്തേടത്ത് മുഹമ്മദ്, ഹുസൈൻ വലിയകത്ത്, സലീൽ അറക്കൽ, ധർമ്മൻ, അഷ്ക്കർ, ടിപ്പു, ചോ മുഹമ്മദുണ്ണി, കെ.വി സത്താർ, സി.എം ഗഫൂർ, അബുതാഹിർ, ഷാനിബ, അജിത, ദേവകി, ഷാഹിദ്, അഷറഫ് ചോലയിൽ തുടങ്ങീ നേതാക്കൾ സംബന്ധിച്ചു.