ഒരുമനയൂർ: ഒരുമനയൂർ ഹെൽത്ത് സബ് സെന്റർ പുന:സ്ഥാപ്പിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. ഒരുമനയൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ മാങ്ങോട്ട് സ്കൂളിന് സമീപത്തായി നിലനിന്നിരുന്ന ഹെൽത്ത് സബ് സെന്റർ ദേശീയപാത നിർമ്മാണ വികസനത്തിൻ്റെ ഭാഗമായാണ് നഷ്ടപ്പെട്ടത്. സബ് സെന്റർ പ്രവർത്തിച്ചു വന്നിരുന്ന ഭൂമിയും കെട്ടിടവും നഷ്ടപ്പെട്ട വകയിൽ ദേശീയ പാത അതോറിറ്റിയിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചുവോ എന്നറിയാൻ വിവരാവകാശം ലഭിക്കുന്നതിനയി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും സമർപ്പിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷിഹാബ്, സെക്രട്ടറി മുഹമ്മദ് സുഹൈൽ, ജോയിന്റ് സെക്രട്ടറി വി.എൻ അരവിന്ദൻ എന്നിവർ ചേർന്ന് നിവേദനം നൽകി.