ഗുരുവായൂർ: പെട്രോൾ പാചക വാതക വിലവർദ്ധനവിനെതിരെ സി.ഐ.ടി.യു കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സി.ഐ.ടി.യു തൃശൂർ ജില്ല വെസ്പ്രസിഡണ്ട് സി സുമേഷ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ചാവക്കാട് എരിയ ജോയിന്റ് സെക്രട്ടറി ഉണ്ണി വാറണാട്ട് അധ്യക്ഷത വഹിച്ചു. ഘടക യൂണിയൻ ഭാരവാഹികളായ പി.കെ സജീവൻ, ടി ശ്രീകുമാർ, പി.എച്ച് അബു, ലത പുഷ്കരൻ, പി ജയപ്രകാശ്, എം.ടി മണികണ്ഠൻ, അജിത്ത് ഗുരുവായൂർ, എസ് സോമൻ, പി അനീഷ് എന്നിവർ നേതൃത്വം നൽകി. സി.ഐ.ടി.യു കോഡിനേഷൻ കൺവീനർ ജെയിംസ് ആളൂർ സ്വാഗതവും എരിയ കമ്മിറ്റി അംഗം കെ.ബി റെയ്നസ് നന്ദിയും പറഞ്ഞു.