പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയാസൂത്രണം 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെമീം അഷറഫ്, ഗ്രാമപഞ്ചായത്ത് അംഗം സെലീന നാസർ, കുടുംബശ്രീ ചെയർപേഴ്സൺ അനിതാ സുരേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശാന്തിനി എന്നിവർ സംസാരിച്ചു. അഞ്ച് വയോജനങ്ങൾക്കും 15 ഭിന്നശേഷിക്കാർക്കും, 4 ലക്ഷം രൂപ ചിലവഴിച്ചാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.