Sunday, January 11, 2026

എരുമപ്പെട്ടി തിപ്പല്ലൂരിൽ തെരുവ് നായ്ക്കൾ 85 കോഴികളെ കടിച്ച് കൊന്നു

കുന്നംകുളം: എരുമപ്പെട്ടി തിപ്പല്ലൂരിൽ തെരുവ് നായ്ക്കൾ 85 കോഴികളെ കടിച്ച് കൊന്നു. കർഷകനായ അകവളപ്പിൽ രാധാകൃഷ്‌ണൻ്റെ കോഴികളെയാണ് തെരുവ് നായക്കൾ കടിച്ച് കൊന്നത്. ഇന്ന് പുലർച്ചെയാണ് മതിൽച്ചാടി കടന്നെത്തിയ നായ്ക്കൾ കൂടിന്റെ ഫൈബർ വാതിൽ കടിച്ച് പൊളിച്ച് ഇവയെ ആക്രമിച്ചത്. നിരവധി കോഴികളെ കടിച്ച് കൊണ്ട് പോയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ഈ വീട്ടിൽ സമാനമായ രീതിയിൽ തെരുവ് നായക്കളുടെ ആക്രമണം നടന്നിരുന്നു. അന്ന് 300 കോഴികളെയാണ് കടിച്ച് കൊന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments