വടക്കേക്കാട്: വഖ്‌ഫ് നിയമ ഭേദഗതി മുസ്ലിം വംശഹത്യ തന്നെ എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി വടക്കേക്കാട് പഞ്ചായത്ത് കമ്മറ്റി കൊച്ചന്നൂരിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച് റസാഖ്, സെക്രട്ടറി അസ്‌ലം, ട്രഷറർ ഒ.എം ജലീൽ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. വിവിധ യൂണിറ്റുകളുടെ ഭാരവാഹികളും സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകരും റാലിയിൽ അണിനിരന്നു. കൊച്ചന്നൂർ അതിർത്തിയിൽ നിന്ന് ആരംഭിച്ച റാലി കൊച്ചന്നൂർ സെന്ററിൽ സമാപിച്ചു. തുടർന്ന് നടത്തിയ സമാപനയോഗം പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച് റസാഖ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി മുഹമ്മദ് അസ്ലം സ്വാഗതവും നായരങ്ങാടി യൂണിറ്റ് പ്രസിഡന്റ് മൻസൂർ നന്ദിയും പറഞ്ഞു.