ഗുരുവായൂർ: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ ഏഴിന് കുടുംബത്തോടൊപ്പമാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിച്ചു. പിന്നീട് മമ്മിയൂർ ക്ഷേത്രത്തിലും ദർശനം നടത്തി. ഒരുമണിക്കൂറിലേറെ ഗുരുവായൂരിലുണ്ടായി. സന്ദർശനത്തിന്റെ ഭാഗമായി ശക്തമായ പോലീസ് സുരക്ഷാ സംവിധാനമാണ് ഒരുക്കിയത്.
