പുന്നയൂർക്കുളം: വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ അണ്ടത്തോട് നൈറ്റ് മാർച്ച് നടത്തി. കേന്ദ്രസർക്കാരിൻ്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിക്കുന്നവരെ ഭീകരമായി മർദ്ദിച്ചൊതുക്കുന്ന കേരളപോലീസ് സംഘ്പരിവാറിന് പഠിക്കുകയാണെന്ന് പ്രകടനക്കാർ ആരോപിച്ചു. അബ്ദുസ്സമദ് അണ്ടത്തോട്, എ.വി റസാഖ്, അലി മന്ദലാംകുന്ന്, കെ ഹനീഫ, താഹിർ, ശാഹുൽ, ലത്തീഫ് കോലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.