Friday, April 18, 2025

ഫത്ഹേ മുബാറക് ജില്ലാതല ഉദ്ഘാടനം എടക്കഴിയൂരിൽ നടന്നു

ചാവക്കാട്: എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്റസയുടെ നേതൃത്വത്തിൽ ഫത്ഹേ മുബാറക് ജില്ലാതല ഉദ്ഘാടനവും മദ്റസ പ്രവേശനോത്സവവും സംഘടിപ്പിച്ചു. മദ്റസ ഹാളിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ചാവക്കാട് റൈഞ്ച് പ്രസിഡൻ്റ് സയ്യിദ് ഹുസൈൻ തങ്ങൾ മമ്പുറം പ്രാർത്ഥന നിർവഹിച്ചു. എസ്.എം.എ ജില്ല ട്രഷറർ അബൂബക്കർ ഹാജി കൗക്കാനപ്പെട്ടി ഉദ്ഘാടനം ചെയ്തു. എസ്.എം.എ തൃശൂർ ജില്ല പ്രസിഡൻ്റ് അബ്ദുഹാജി കാതിയാളത്ത് അദ്ധ്യക്ഷത വഹിച്ചു.  മദ്റസ സെക്രട്ടറി ബഷീർ മോഡേൺ സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ, ജില്ലാ ട്രെയിനിംഗ് സെക്രട്ടറി ആർ.വി.എം. ബഷീർ മൗലവി, മദ്റസ സദർ മുഅല്ലിം നഹാസ് നിസാമി, എസ്.എം.എ മേഖല പ്രസിഡൻ്റ് ഇസ്മായിൽ ഹാജി, മദ്റസ പ്രസിഡൻ്റ് മാമുട്ടി ഹാജി, എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ വീരാൻകുട്ടി പള്ളിപ്പറമ്പിൽ, എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ നാസർ മാസ്റ്റർ, ജോയിൻ്റ് സെക്രട്ടറി ഹംസ മാസ്റ്റർ, എസ്.ജെ.എം റൈഞ്ച് സെക്രട്ടറി അബ്ദുൽ കരീം അസ്‌ലമി, ട്രഷറർ സി.എച്ച് ബഷീർ മുസ്‌ലിയാർ, ഹമീദ് ലത്തീഫി തുടങ്ങിയവർ  സംസാരിച്ചു. മദ്റസ അദ്ധ്യാപകരായ നഹാസ് നിസാമി, ബഷീർ മുസ്‌ലിയാർ, അബ്ദുൽ കരീം അസ്‌ലമി, യൂസുഫ് അൽ ഹസനി, ഷാജഹാൻ സഖാഫി, സിദ്ദീഖ് സഖാഫി, ജാബിർ ഫാളിലി തുടങ്ങിയവർ ആദ്യാക്ഷരം കുറിക്കുന്നതിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments