ചാവക്കാട്: അക്ഷര ലോകത്തേക്ക് ആദ്യ ചുവട് എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി വിദ്യഭ്യാസ ബോർഡ് പ്രവേശനോത്സവത്തിന്റെ ഭാഗമായി പുന്ന നൂറാനിയ്യ മദ്റസയിൽ സംഘടിപ്പിച്ച ഫത്ഹേ മുബാറക് ശ്രദ്ധേയമായി. പുന്ന മഹല്ല് ഖത്വീബ് നൗഷാദ് സഖാഫി അൽ ഹികമി പുതുപ്പള്ളി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് വി.പി സലീം ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹുസൈൻ സഖാഫി അൽ ബുഖാരി മമ്പുറം പ്രാർത്ഥന നിർവ്വഹിച്ചു. സ്വദർ മുഅല്ലിം ത്വാഹിർ ബാഖവി കൊടുമുടി വിശയാവതരണം നടത്തി. പുതുതായി എത്തിയ കുരുന്നുകൾക്ക് മമ്പുറം തങ്ങൾ ആദ്യക്ഷരം കുറിച്ച് കൊടുത്തു. അലിഫ് പ്രോഗ്രാമിന് അബ്ദുറസാഖ് ഹാറൂനി വെള്ളടിക്കുന്ന് നേതൃത്വം നൽകി. മഹല്ല് സെക്രെട്ടറി വി.പി ബഷീർ, പി.ടി.എ പ്രസിഡന്റ് കെ.പി നൗഫൽ എന്നിവർ സംസാരിച്ചു. മുഹമ്മദ് നിസാം, മുഹമ്മദ് റയ്യാൻ എന്നീ വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതഗാനത്തോടെ വരവേറ്റു. ഷാഫി സുഹരി പൂതക്കാട് സ്വാഗതവും ഹുസൈൻ ഹാറൂനി നന്ദിയും പറഞ്ഞു. എ അലി ഹാജി, ഫിറോസ് മുസ്‌ലിയാർ, കുഞ്ഞിമുഹമ്മദ് ഹാജി, അബ്ദു നസ്വീർ മുസ്‌ലിയാർ, സി ബാവു ഹാജി, മുഹമ്മദ് അലി സഅദി, സൈദ് മുഹമ്മദ് റഹ്മാനി, എൻ.കെ അയ്യൂബ്, കരിപ്പയിൽ ഉമർ, എൻ.കെ കാദർ, ടി.കെ സുലൈമാൻ എന്നിവർ നേതൃത്വം നൽകി.