ചാവക്കാട്: തൃശൂർ ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച രണ്ടാമത് മെഗാ രക്തദാന ക്യാമ്പിൽ 97 യൂണിറ്റ് രക്തം നൽകി മാതൃകയായ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിക്ക് ആദരം നൽകി. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്‌ദുൾ ഖാദർ എന്നിവരിൽ നിന്ന് ബ്ലോക്ക് സെക്രട്ടറി എറിൻ ആന്റണി ആദരം ഏറ്റുവാങ്ങി. ജില്ലാ ഭാരവാഹിൾ, ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി കെ.യു ജാബിർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.