പുന്നയൂർ: കേന്ദ്ര ഗവണ്മെന്റ് ശാസ്ത്ര സാങ്കേതിക മന്ത്രലയത്തിന്റെ ഇൻസ്പയർ അവാർഡ് നേടിയ എൽ.എഫ് സ്കൂൾ ആറാം വിദ്യാർത്ഥി മന്ദാലാംകുന്ന് സ്വദേശി റയീസിനെ കോൺഗ്രസ്സ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നേതാക്കളായ എം.വി ഹൈദ്രലി, ഉമ്മർ മുക്കണ്ടത്, പി.കെ ഹസൻ, കെ.കെ ഷുക്കൂർ, ഷർബനൂസ് പണിക്കവീട്ടിൽ, കെ.കെ അക്ബർ, എ.എ ഗദ്ദാഫി, മഹ്ഷൂക് മന്ദലാംകുന്ന്, ഷാഹു കറുത്താക്ക, അലി വടക്കവയിൽ, മുസ്തഫ പണിക്കവീട്ടിൽ, ഗഫൂർ കിഴക്കൂട്ട്, കൃഷ്ണൻ വലിയകത്ത്, ഹംസകുട്ടി അസൈനരകത്ത്, കെ.ബി അലവി, ഹാഷിം കോൽക്കാരൻ എന്നിവർ പങ്കെടുത്തു.