വടക്കേക്കാട്: വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തീരദേശ മാനസികാരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻ.എം.കെ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് സൈക്യാട്രിസ്റ്റ് ഡോക്ടർ ആശ പാർവതി നേതൃത്വം നൽകി. വടക്കേക്കാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ളവർ ക്യാമ്പിൽ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോക്ടർ ടി.ജി നിത, പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ സിന്ധു സുദർശനൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്മാരായ സൂര്യത്ത്, ബീവി, ജെ.പി.എച്ച്.ഐ മാരായ ഹമീമ, അജിത, ആശ വർക്കർമാർ എന്നിവർ പപങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ പി.ജി അശോകൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ സുജിത്ത് നന്ദിയും പറഞ്ഞു.