വെങ്കിടങ്ങ് : വെങ്കിടങ്ങ് എട്ടാം വാർഡ് കരുവാമ്പാടം പ്രദേശത്ത് അപ്പനാത്ത് ബാലകൃഷ്ണൻ, പെൻമാട്ട് ലീല എന്നിവരുടെ ആടുകളെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു. കഴിഞ്ഞ ദിവസം വൈകീട്ട് പാടത്ത് കെട്ടിയ ആടുകളെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. ആടുകളുടെ കരച്ചിൽ കേട്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും ഇവരെയും നായ്‌ക്കൾ ആക്രമിക്കാൻ ശ്രമിച്ചു. വെങ്കിടങ്ങ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായശല്യം വർധിച്ചിരിക്കുകയാണ്.