ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി (ജനറൽ) ചെയർമാനായി മുസ്‌ലിം ലീഗ് അംഗവും ദളിത് ലീഗ് ജില്ലാ പ്രസിഡണ്ടുമായ സുബ്രഹ്മണ്യനെ തിരഞ്ഞെടുത്തു. ചെയർമാനായിരുന്ന കോൺഗ്രസിലെ കെ കമറുദ്ദീൻ യു.ഡി.എഫ് ധാരണ പ്രകാരം ഒഴിഞ്ഞ സ്ഥാനത്തെക്കാണ് സുബ്രഹ്മണ്യനെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് നഫീസ കുട്ടി വലിയകത്ത് മുമ്പാകെ സുബ്രഹ്മണ്യൻ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. വരണാധികാരി ടൗൺ പ്ലാനർ ഇൻചാർജ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടർന്ന് നടന്ന അനുമോദനത്തിൽ മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി ബഷീർ, ജനറൽ സെക്രട്ടറി എച്ച് സൈനുൽ ആബിബിദിൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്ദലംകുന്ന് മുഹമ്മദുണ്ണി, മെമ്പർമാരായ കുഞ്ഞിമുഹമ്മദ് തെക്കുമുറി, കെ ആഷിത, കെ കമറുദ്ധീൻ, മിസ്രിയ മുസ്താഖ്, ജിസിന, വി.എം മനാഫ്, വി.പി മൻസൂർ അലി, പി.എ അഷ്‌ക്കർ അലി തുടങ്ങിയവർ പങ്കെടുത്തു.