Thursday, April 17, 2025

വെള്ളാപ്പള്ളിക്കെതിരെ മുസ്ലീം ലീഗ് നടത്തിയ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് എസ്.എൻ.ഡി.പി 

ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലീം ലീഗ് നടത്തിയ പരാമർശം പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സത്യങ്ങൾ തുറന്ന് പറഞ്ഞപ്പോൾ പാണക്കാട് തങ്ങൾക്കും അനുയായികൾക്കും ഉണ്ടായ അസഹിഷ്ണുതയാണ് ഇപ്പോൾ കേരളം കണ്ടത്. വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ വന്നാൽ ഈഴവ സമുദായം കൈയ്യും കെട്ടി നോക്കിയിരിക്കില്ല. എസ്എൻഡിപി യോഗത്തിൻ്റെ പ്രവർത്തകർ അണി നിരന്നാൽ കേരളം നിശ്ചലമാകും. യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് പി.എസ് പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.എ സജീവൻ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് യൂണിയൻ, ശാഖ,വനിത സംഘം, യൂത്ത്മൂവ്മെൻ്റ് പ്രവർത്തകർ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. ബോർഡ് അംഗങ്ങളായ വിമലാനന്ദൻ മാസ്റ്റർ, പി.പി സുനിൽകുമാർ, കൗൺസിലർമാരായ പി.കെ മനോഹരൻ, കെ.കെ രാജൻ, കെ.ജി ശരവണൻ, വനിതാ സംഘം ഭാരവാഹികളായ രമണി ഷൺമുഖൻ, ശൈലജ കേശവൻ, യൂത്ത്മൂവ്മെൻ്റ് ഭാരവാഹികളായ പ്രസന്നൻ വലിയപറമ്പിൽ, സുജിത്ത് വാഴപ്പുള്ളി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments