പുന്നയൂർക്കുളം: മന്ദലാംകുന്ന് കുന്നത്ത് പള്ളിയിൽ ശൈഖ് ഷംസുദ്ദീൻ മുഹമ്മദ് ബാവ മുസ്ലിയാരുടെ 87ാം ആണ്ട് നേർച്ചയും നവീകരിച്ച ജാറം തുറന്ന് കൊടുക്കലും നടന്നു. നവീകരിച്ച ജാറം തുറന്നു കൊടുക്കലിന് സയ്യിദ് ഹാജി മുഹമ്മദ് അലി മുസ്‌ലിയാർ നേതൃത്വം നൽകി. പ്രസിഡന്റ് ഹംസ പടിഞ്ഞാറയിൽ പതാക ഉയർത്തി. ജനറൽ സെക്രട്ടറി പി.കെ ഹൈദർ അധ്യക്ഷത വഹിച്ചു. പള്ളി ഉസ്താദ് അഷ്‌കർ ബദരി ഉദ്ഘാടനം ചെയ്തു. ഉറൂസ് ചെയർമാൻ കെ.കെ ഇസ്മായിൽ, കൺവീനർ ടി.കെ കാദർ, ഷുഹൈബ്, മുബഷിർ, ഷാഹു പള്ളത്ത്, ഷഹീർ പടിഞ്ഞാറയിൽ, കെ.എച്ച് സുൽത്താൻ, എം.സി സൈനുദ്ധീൻ, ഷുക്കൂർ കരിയാടൻ എന്നിവർ നേതൃത്വം നൽകി.