Monday, April 7, 2025

ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ 12 മുതൽ 20 വരെ സ്പെഷ്യൽ-വി.ഐ.പി ദർശന നിയന്ത്രണം

ഗുരുവായൂർ: വേനലവധിക്കാലത്തെ ഭക്തജന തിരക്ക് കണക്കിലെടുത്ത്  കൂടുതൽ ഭക്തജനങ്ങൾക്ക് ദർശനമൊരുക്കുന്നതിനായി അവധി ദിനങ്ങൾക്കിടയിൽ വരുന്ന പ്രവൃത്തി ദിനങ്ങളായ ഏപ്രിൽ 15, 16, 19 തീയതികളിൽ കൂടി  നിലവിൽ പൊതുഅവധി ദിനങ്ങളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സ്പെഷ്യൽ-വി.ഐ.പി ദർശന നിയന്ത്രണം ബാധകമാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഇതോടെ ഏപ്രിൽ 12 മുതൽ 20 വരെ  തുടർച്ചയായ ദിവസങ്ങളിൽ സ്പെഷ്യൽ ദർശനങ്ങൾക്ക് ക്ഷേത്രത്തിൽ  നിയന്ത്രണം വരും. ഭരണ സമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,  പി.സി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ.പി വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments