ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഈ വർഷത്തെ വിഷുക്കണി ദർശനം ഏപ്രിൽ 14 തിങ്കളാഴ്ച പുലർച്ചെ 2.45 മുതൽ 3.45 വരെ. ദേവസ്വം ഭരണ സമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ.പി വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ പങ്കെടുത്തു.