മന്ദലാംകുന്ന് മുനീറുൽ ഇസ്ലാം മദ്രസയിൽ നീണ്ട 35 വർഷം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച് വിരമിക്കുന്ന അബ്ദുറഹ്മാൻ ഉസ്താദിന് എടയൂർ മുനീറുൽ ഇസ്ലാം മദ്രസ്സയിൽ യാത്രയയപ്പ് നൽകി. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മദ്രസ പ്രസിഡന്റ് അബൂബക്കർ ഹാജി അൽ ഹദീർ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി മുഖ്യാതിഥിയായി. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന്, അണ്ടത്തോട് റൈഞ്ച് മാനേജ്മെന്റ് സെക്രട്ടറി റഷീദ് മൗലവി, മദ്രസ വർക്കിങ് പ്രസിഡന്റ് ടി കെ ഉസ്മാൻ, ജനറൽ സെക്രട്ടറി അബു കണ്ണാണത്ത്, ട്രഷറർ അബൂബക്കർ ഹാജി കാരയിൽ, ജി.സി.സി കോർഡിനേറ്റർ മുജീബ് റഹ്മാൻ, ജി.സി.സി അംഗങ്ങളായ ശിഹാബ് കടവിൽ, സാബിഖ് കണ്ണാണത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അബ്ദുറഹ്മാൻ ഉസ്താദ് മറുപടി പ്രസംഗം നടത്തി. മദ്രസ അക്കാദമിക് കോർഡിനേറ്റർ എം.പി ഇക്ബാൽ മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡന്റ് ഹുസൈൻ എടയൂർ നന്ദിയും പറഞ്ഞു. 2024-2025 പൊതുപരീക്ഷയിൽ ഡിസ്റ്റിങ്ഷൻ കിട്ടിയ വിദ്യാർത്ഥികളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.