ചാവക്കാട്: ഭരണ ഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിൽ കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധ സംഗമം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ആർ.വി കബീർ ഫൈസി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി ബഷീർ, ജില്ല വൈസ് പ്രസിഡന്റ് പി.വി ഉമ്മർകുഞ്ഞി, മണ്ഡലം ജനറൽ സെക്രട്ടറി എ.എച്ച് സൈനുൽ ആബിദീൻ, ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എ.വി അലി, സെക്രട്ടറി എ.വി ഷജീർ, ആരിഫ് പാലയൂർ, ലത്തീഫ് പാലയൂർ, വി.എം മനാഫ്, പി.കെ സക്കരിയ്യ, പി.ബി റിയാസ്, കെ.കെ മുനീർ, കെ.എം റിയാസ്, മുഹമ്മദ് നാസിഫ്, പി.എം മുജീബ്, വി.പി മൻസൂറലി, പി.എം അനസ്, പി.എ അഷ്‌കർ അലി, പി.കെ അലി, ബാദുഷ അണ്ടത്തോട്, ഹാഷിം മാലിക്, ഫഹദ് കല്ലൂർ, റഫീഖ് ചേറ്റുവ, വി.എ ഷംസുദീൻ എന്നിവർ സംസാരിച്ചു.