ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ റിക്രൂട്ട്‌മെന്റ് ബോർഡ് വഴി പുതിയ നിയമനങ്ങൾ നടക്കുമ്പോൾ താത്‌കാലിക ജീവനക്കാരെ സംരക്ഷിക്കണമെന്ന് ആർജെഡി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പത്തു വർഷത്തിലേറെ കാലമായി ജോലിയെടുക്കുന്ന താത്‌കാലികക്കാരെ പിരിച്ചുവിട്ടാൽ അവർക്ക് മറ്റ് തൊഴിലവസരങ്ങൾ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. വർക്കിങ് പ്രസിഡന്റ് എം.ജി ജയരാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അശ്വിൻ ഗുരുവായൂർ, ജില്ലാ ജനറൽ സെക്രട്ടറി എം മുകുന്ദൻ, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് തുളസി സുബ്രഹ്‌മണ്യൻ എന്നിവർ സംസാരിച്ചു.