ചാവക്കാട്: വഖഫ് ഭേദഗതി ബില്ലിനെതിരെ പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് മണത്തല പള്ളി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗണിൽ സമാപിച്ചു. പ്രസിഡന്റ് വി.എ മനാഫ് അധ്യക്ഷത വഹിച്ചു. പി.ഡി.പി ഗുരുവായൂർ മണ്ഡലം സെക്രട്ടറി വി.എച്ച് കരീം സ്വാഗതവും കടപ്പുറം പഞ്ചായത്ത് കോഡിനേറ്റർ കാദര്‍ഷാ നന്ദിയും പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് ഫിറോസ് പാലക്കൽ, മണ്ഡലം ജോയിൻ്റ് സെക്രട്ടറി അക്ബർറഹ്മാൻ, മണ്ഡലം ട്രഷറർ മുജീബ് പടിഞ്ഞാപുറത്ത്, സംസ്ഥാന കൗൺസിൽ അംഗം റസാക്ക് തൊട്ടാപ്പ്, പുന്നയൂർ പഞ്ചായത്ത് ജോയിൻ്റ് സെക്രട്ടറി ഷമീർ, കബീർ പുന്ന, അനസ്, ഉമ്മർ ഹാജി, ഹൈദ്രോസ് ബ്ലാങ്ങാട് എന്നിവർ നേതൃത്വം നൽകി.