തൃശൂര്‍: മാലിന്യ സംസ്‌കരണ മേഖലയില്‍ ജില്ലയിൽ മികച്ച മാതൃക കാഴ്ചവെച്ചതിന് ഗുരുവായൂർ നഗരസഭക്ക് രണ്ട് പുരസ്‌കാരങ്ങള്‍. ജില്ലയിലെ മികച്ച നഗരസഭക്കുള്ള പുരസ്‌കാരവും ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഹരിത വിദ്യാലയങ്ങളുള്ള നഗരസഭക്കുള്ള പുരസ്‌കാരവും ഗുരുവായൂർ കരസ്ഥമാക്കി. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.