Sunday, April 6, 2025

ചേറ്റുവയിൽ വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിൽ 

ഏങ്ങണ്ടിയൂർ: ചേറ്റുവയിൽ കഞ്ചാവുമായി ഇടുക്കി സ്വദേശിയെ പോലീസ് പിടികൂടി. ഇടുക്കി അടിമാലി സ്വദേശി മാണിക്കനെയാണ് വാടാനപ്പള്ളി പോലീസ് പിടികൂടിയത്. ഓപ്പറേഷൻ ഡി -ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ചേറ്റുവ ഇൻ്റർനാഷണൽ ഓഡിറ്റോറിയത്തിനടുത്ത് വച്ച് പോലീസിനെ കണ്ട് ഓടാൻ ശ്രമിച്ച ഇയാളെ പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments