വാടാനപ്പള്ളി: വാടാനപ്പള്ളി മരണവളവിൽ ബൈക്കിടിച്ച് വയോധികന് പരിക്കേറ്റു. കുറച്ചുനാളുകളായി വാടാനപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന വയോധികനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. വാടാനപ്പള്ളിയിൽ നിന്നും ചേറ്റുവ ഭാഗത്തേക്ക് പോയിരുന്ന ബൈക്കാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ വിവരമറിഞ്ഞെത്തിയ കണ്ടശാംകടവ് ഡി-കോഡ് ആംബുലൻസ് പ്രവർത്തകരും അൽ അമീൻ ചിക്കൻ സെന്റർ ജീവനക്കാരും ചേർന്ന് ആദ്യം തൃശ്ശൂർ ജില്ലാ ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.