Sunday, April 6, 2025

എൽ.ഡി.എഫ് സർക്കാർ പഞ്ചായത്ത് രാജ് സംവിധാനത്തെ തകർക്കുന്നു – എ പ്രസാദ്

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  പ്ലാൻ ഫണ്ടുകൾ വെട്ടികുറച്ച് പഞ്ചായത്ത് രാജ് സംവിധാനത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ സമീപനത്തിൽ പ്രതിഷേധിച്ച്  യു.ഡി.എഫ്  സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രാപകൽ സമരത്തിന്റെ ഭാഗമായി മാടക്കത്തറ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താണികുടം സെന്ററിൽ  രാപകൽ സമരം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ്  രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു. പ്രാദേശിക സർക്കാരുകൾ ആയ തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തെ സർക്കാർ നിയന്ത്രിക്കുകയാണെന്നും പഞ്ചായത്ത് രാജ് സംവിധാനത്തെ സർക്കാർ തകർത്ത് എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ  സർക്കാരിന്റെ നിർവഹണ ഏജൻസിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്  മണ്ഡലം ചെയർമാൻ ജോൺസൺ മല്ലിയത്ത് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി  ജില്ലാ പ്രസിഡന്റ്‌ സുന്ദരൻ കുന്നത്തുള്ളി, ഡി.സി.സി എക്സിക്യൂട്ടീവ് മെമ്പർ ടി.എസ് മനോജ് കുമാർ, ലോയേഴ്സ് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ അഡ്വ.എസ്.അജി, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ എൻ.ആർ രാധാകൃഷ്ണൻ, യു.വൈ അബ്രാഹാം, എൻ.എസ് നൗഷാദ് മാസ്റ്റർ, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ശകുന്തള സജീവ്, കെ.എസ്.യു  ജില്ലാ സെക്രട്ടറി അബ്രാഹാം എൽസി, ഐ.എൻ.ടി.യു.സി  മണ്ഡലം പ്രസിഡന്റ്‌ പി.എസ്.മോഹനൻ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം സെക്രട്ടറി അരുൺ പുത്തൻപുരയ്ക്കൽ , സേവാദൾ മണ്ഡലം ചെയർമാൻ സന്തോഷ്‌ കുമാർ.ടി.ബി, ദളിത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുധാകരൻ അത്താണിക്കൽ ,  പഞ്ചായത്ത്‌ മെമ്പർ ജിൻസി ഷാജി, കെ.ആർ.വത്സരാജ്, സി.വി.ദേവസ്സി, ഷിബു എ.എസ്, രാധ മാധവൻ തുടങ്ങിയവർ സംസാരിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments