കടപ്പുറം: പഞ്ചായത്ത് 9-ാം വാർഡിലെ രൂക്ഷമായ കുടിവെളള ക്ഷാമം പരിഹരിക്കുക, വേലിയേറ്റത്തെ തടയുന്നതിനായി സ്ലൂയിസ് നിർമ്മാണവും, മൂടപ്പെട്ട തോടുകൾ പൂർവ്വസ്ഥിതിയിലാക്കുന്ന പ്രവർത്തനവും സൈഡ് പ്രൊട്ടക്ഷൻ വർക്കുകളും അടിയന്തിരമായി പൂർത്തിയാക്കുക, എം.എൽ.എയുടെ വികസന പ്രവർത്തനകളെ തുരങ്കം വെക്കുന്ന പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ സമീപനം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തി വാർഡിനോട് പഞ്ചായത്ത് കാണിക്കുന്ന അവഗണനക്കെതിരെ സി.പി.എം അഴിമുഖം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. അഴിമുഖം ജാറം പരിസരത്ത് നടന്ന ധർണ്ണ സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി.എസ് റഫീഖ് അദ്ധ്യക്ഷനായി. ബ്രാഞ്ച് അംഗം പി.ബി ഷാബിർ സ്വാഗതവും സി.ബി ഹരിദാസൻ നന്ദിയും പറഞ്ഞു. സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം കെ.വി അഷ്റഫ്, 9ാം വാർഡ് മെമ്പർ സെമീറ ഷെരീഫ്, 10-ാം വാർഡ് മെമ്പർ പി.എ മുഹമ്മദ്, ലോക്കൽ സെക്രട്ടറി എൻ.എം ലത്തീഫ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഉമ്മർ മനാഫ്, സി.കെ വേണു, ബീന ഭൂപേഷ്, വസന്ത വേണു, ഇ.വി മുസ്തഫ, പി.എം ബീരു തുടങ്ങിയവർ സംസാരിച്ചു.