ഗുരുവായൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിലും പ്ലാൻ ഫണ്ട് വെട്ടി കുറച്ചതിലും ഗുരുവായൂർ നഗരസഭ ദുർഭരണത്തിനുമെതിരെ യു.ഡി.എഫ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന രാപ്പകൽ സമരം സമാപിച്ചു. സമാപന സമ്മേളനം കോൺഗ്രസ് ബ്ലോക്ക് മുൻ പ്രസിഡൻ്റ് ആർ രവികുമാർ ഉദ്ഘാടനം ചെയ്തു. ഒ.കെ.ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തോമസ് ചിറമ്മൽ, ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, കോൺഗ്രസ് നേതാക്കളായ ആന്റോ തോമസ്, എം.വി ബിജു, നഗരസഭാ കൗൺസിലർമാരായ കെ.പി.എ റഷീദ്, സി.എസ് സൂരജ് എന്നിവർ സംസാരിച്ചു.. യു.ഡി.എഫ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ പ്രതീഷ് ഓടാട്ട് സ്വാഗതവും ലീഗ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു നന്ദിയും പറഞ്ഞു.