ചാവക്കാട്: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ ചാവക്കാട് വെൽഫെയർ പാർട്ടി പ്രതിഷേധം. വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. മുതുവട്ടൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ചാവക്കാട്ആശുപത്രി ജങ്ഷനിൽ സമാപിച്ചു. വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് റസാക്ക് ആലുംപടി, സെക്രട്ടറി സലാം മുതുവട്ടൂർ, ട്രഷറർ മുഹമ്മദ്‌അലി തിരുവത്ര എന്നിവർ നേതൃത്വം നൽകി.