ചാവക്കാട്: ലഹരിക്കെതിരെ സി.പി.എം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. തിരുവത്ര ആനത്തല മുക്കിൽ നിന്നും ആരംഭിച്ച നൈറ്റ് മാർച്ച് സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.ആർ രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. പുത്തൻകടപ്പുറം സെൻ്ററിൽ നടന്ന സമാപന പൊതുയോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ടി.ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.എച്ച് സലാം അധ്യക്ഷത വഹിച്ചു. എം.ആർ രാധാകൃഷ്ണൻ, നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്ക്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ആർ ആനന്ദൻ, ടി.എം ദിലീപ്, പി.പി രണദേവ്, കെ.യു ജാബിർ, പ്രിയ മനോഹരൻ, പ്രസന്ന രണദേവ്, ടി.എം ഷെഫീക്ക്, എം.എ ബഷീർ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം ടി.എം ഹനീഫ സ്വാഗതവും പി.കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.