ഒരുമനയൂർ: വഖഫ് നിയമഭേദഗതിക്കെതിരെ ഒരുമനയൂരിൽ വെൽഫെയർ പാർട്ടി പ്രതിഷേധം. തങ്ങൾപടി സെന്ററിൽ വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷിഹാബ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ മണ്ഡലം ട്രഷറർ മുംതാസ് കരീം നിയമഭേദഗതി ബില്ല് കത്തിച്ചു. മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ട്രഷറർ സഈദ നൗഷാദ്, വില്യംസ് യൂണിറ്റ് പ്രസിഡന്റ് ഇ.എം.കെ സൈഫുദ്ധീൻ, യൂണിറ്റ് സെക്രട്ടറി പി.പി റഷീദ്, തെക്കഞ്ചേരി യൂണിറ്റ് സെക്രട്ടറി എച്ച് സുബൈർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സുഹൈൽ നന്ദി പറഞ്ഞു.