പുന്നയൂർ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പുന്നയൂർ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, കൂലി 600 രൂപയായി വർദ്ധിപ്പിക്കുക, 200 തൊഴിൽ ദിനങ്ങൾ അനുവദിക്കുക, എൻ.എം.എം.എസ് ജിയോ ഫൈൻസിംങ് പരിഷ്കാരങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ചു ധർണയും സംഘടിപ്പിച്ചത്. അവിയൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ചാവക്കാട് ഏരിയ സെക്രട്ടറി ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് മെമ്പർ റസീന ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വിശ്വനാഥൻ മാസ്റ്റർ, ഷമീം അഷറഫ്, മെമ്പർമാരായ എം.കെ അർഫാത്ത്, സെലീന നാസർ, ഷൈബ ദിനേശൻ, എ.സി ബാലകൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൺ അനിത സുരേഷ് തുടങ്ങിയവർ സംസാരിച്ചു.