ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ പരിധിയിലെ ചക്കംകണ്ടം തീരദേശ റോഡരുകിൽ കക്കൂസ് മാലിന്യം ഒഴുക്കാൻ വന്ന ടാങ്കർ ലോറി ചളിയിൽ താഴ്ന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അടക്കമുള്ളവർ വാഹനം ഉപേക്ഷിച്ച് സ്ഥലം വിട്ടു. ഇന്ന് പുലർച്ചയാണ് വാഹനം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. റോഡരികിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നതിനിടയിൽ ടാങ്കർ ലോറിയുടെ പിൻവശത്തെ ചക്രങ്ങൾ ചളിയിൽ താഴുകയായിരുന്നു. വാഹനം മുന്നോട്ടറടുക്കാൻ കഴിയാതെ വന്നതോടെ വാഹനത്തിലുണ്ടായിരുന്നവർ മുങ്ങിയെന്നാണ് സൂചന. വിവരമറിഞ്ഞ് ഗുരുവായൂർ നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം ഷഫീർ സ്ഥലത്തി. ഗുരുവായൂർ നഗരസഭാ അധികൃതരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. മാലിന്യം തള്ളാൻ എത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭാ അധികൃതർ.