കടപ്പുറം: നാടിന് നാശം വിതക്കുന്ന ലഹരിക്കെതിരെ തൊട്ടാപ്പ് ഒരുമ കലാ കായിക സാംസ്കാരിക വേദി പ്രവർത്തകർ ക്യാമ്പയിന് തുടക്കമായി. ഒരുമ പ്രസിഡന്റ് അഫ്രാത്ത്, വാർഡ് മെമ്പർ പി.എച്ച് തൗഫീക്ക്, സെകട്ടറി സൽമാൻ, ട്രഷർ സൽമാൻ, സീനിയർ അംഗങ്ങൾ, മറ്റു പ്രവർത്തകർ പങ്കെടുത്തു. നമ്മുടെ ആരോഗ്യവും സമ്പത്തും സംരക്ഷിച്ച് സമാധാനമുളള ജീവിതാന്തരിക്ഷം സൃഷ്ടിച്ചെടുക്കാൻ ലഹരിയിൽ എന്ന വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നമുദ്രാവാക്യം ഉയർത്തിയാണ് പ്രവർത്തകർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.