ഗുരുവായൂർ: മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന ഉണ്ണിക്കൃഷ്ണൻ പുതൂരിൻ്റെ 11-ാം ചരമവാർഷിക ദിനത്തിൽ പുതൂർ സ്മാരക സമിതിയും ഗുരുവായൂർ പൗരാവലിയും സംയുക്തമായി അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂരിലെ വസതിയിൽ അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ അദ്ധ്യക്ഷത വഹിച്ചു. ബാലൻ വാറണാട്ട്, സജീവൻ നമ്പിയത്ത്, ബാബു ഗുരുവായൂർ, വിജീഷ് മണി, ബീജു പുതൂർ എന്നിവർ സംസാരിച്ചു.