Wednesday, April 2, 2025

കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച: എ.സി.പിക്കെതിരേ കേസെടുക്കാൻ ഉത്തരവ്

കുന്നംകുളം : കോടതിയിൽ ഹാജരായി മൊഴിനൽകുന്നതിൽ തുടർച്ചയായി വീഴ്ചവരുത്തിയ ജില്ലാ സ്പെഷ്യൽബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ കെ.സി. സേതുവിനെതിരേ കേസെടുക്കാൻ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ ലോക്കപ്പ് മർദനമേറ്റ സംഭവത്തിൽ മൊഴി നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് കേസെടുക്കുന്നത്. 2023 ഫെബ്രുവരി അഞ്ചിന് കാണിപ്പയ്യൂരിൽനിന്ന് സുജിത്തിനെ പോലീസ് പിടിച്ചുകൊണ്ടുപോയി മർദിച്ചിരുന്നു. പോലീസിന്റെ മർദനത്തിൽ ചെവിക്ക് സാരമായി പരിക്കേൽക്കുകയും കേൾവിശക്തിക്ക് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ അന്ന് ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എ.സി.പിയായിരുന്ന കെ.സി സേതുവാണ് അന്വേഷിച്ച് സിറ്റി പോലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ സ്റ്റേഷനിലെ എസ്‌.ഐ ഉൾപ്പെടെ അഞ്ചുപേരെ സ്ഥലംമാറ്റിയിരുന്നു. ഈ കേസിൽ മൊഴി നൽകാൻ എ.സി.പിക്ക് ഒട്ടേറെത്തവണ സമൻസ് നൽകിയിട്ടും ഹാജരായിരുന്നില്ല. ഭാരതീയ ന്യായസംഹിത 389 വകുപ്പ് പ്രകാരമാണ് കേസെടുക്കാൻ ഉത്തരവിട്ടത്. സുജിത്തിനുവേണ്ടി അഭിഭാഷകൻ സി.ബി. രാജീവ് ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments