Saturday, January 10, 2026

അബ്ദുറഹ്മാൻ ഉസ്താദിന് സമീക്ഷ എടയൂരിൻ്റെ ആദരം

പുന്നയൂർ: മന്ദലാംകുന്നിൽ 38 വർഷത്തെ സേവനത്തിന് ശേഷം പിരിഞ്ഞ് പോവുന്ന അബ്ദുറഹ്മാൻ ഉസ്താദിന് സമീക്ഷ എടയൂരിൻ്റെ ആദരം. സമിതി രക്ഷാധികാരി ടി.കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ഉസ്താദിനെ ജി.സി.സി മെമ്പർമാരായ മുജീബ് റഹ്മാൻ, സാബിക്, ജലാൽ, ഫിറു എന്നിവർ  പൊന്നാട അണിയിച്ചു. ടി.കെ ഉസ്മാൻ, ഇസ്മായിൽ എന്നിവർ മൊമെന്റോ നൽകി. കോജ മൊയ്‌ദുണ്ണി, അബു കണ്ണാണത്ത്, ആലി, മൊയ്‌ദു, കബീർ, സെൻസെയ് മുഹമ്മദ്‌ സാലിഹ്, ഫൈസൽ കോജ ത്വൽഹത്ത്, സഹരിയാർ അലി, ഹാഷിം, ഫാറൂഖ്, അബി, അർഷഖ്, ജാസി, അഫു, റിഷാദ്, കാജ, റിനു തുടങ്ങിയവർ പങ്കെടുത്തു. സമിതി പ്രസിഡന്റ് ഹുസൈൻ എടയൂർ സ്വാഗതവും ജി.സി.സി അംഗം ജലാൽ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments